school induction (3/11/25 - 7/11/25)
ഒരു അധ്യാപകൻ തന്റെ കരിയറിന്റെ തുടക്കത്തിൽ സ്ഥാപനത്തിന്റെ സ്വഭാവം, അധ്യായന രീതികൾ, നയം, മൂല്യങ്ങൾ, ഉത്തരവാദിത്വങ്ങൾ എന്നിവ മനസ്സിലാക്കുന്നതിനുള്ള പ്രാരംഭ മാർഗ്ഗനിർദ്ദേശങ്ങളാണ് സ്കൂളിന്റെ ഇൻഡക്ഷൻ പ്രോഗ്രാം നൽകുന്നത്. മാർ തെയോഫിലസ് ട്രെയിനിംഗ് കോളേജിൽ നിന്ന് ഞങ്ങൾ 13 വിദ്യാർത്ഥികൾ നവജീവൻ ബദനി നാലാഞ്ചിറ സി.ബി.എസ്.ഇ സ്കൂളിലേക്കാണ് ഇൻഡക്ഷന് പോയത്. ആദ്യത്തെ ദിവസം സ്കൂൾ നിരീക്ഷിക്കുകയും, രണ്ടും മൂന്നും ദിവസങ്ങളിൽ ക്ലാസ് ഒബ്സർവേഷനായിരുന്നു. നാലും അഞ്ചും ദിവസങ്ങളിൽ ക്ലാസ്സെടുക്കുകയും ചെയ്തു. അഞ്ചുദിവസത്തെ സ്കൂൾഇൻഡക്ഷൻ മികച്ച അനുഭവങ്ങളാണ് പ്രധാനം ചെയ്തത്. കുട്ടികളെക്കുറിച്ച് മനസ്സിലാക്കുന്നതിനും ഒരു അധ്യാപകൻ ആയിരിക്കുമ്പോൾ ഉണ്ടായിരിക്കേണ്ട ഉത്തരവാദിത്വങ്ങളെ കുറിച്ചും വ്യക്തമായി മനസ്സിലാക്കാൻ ഇൻഡക്ഷൻ പ്രോഗ്രാമിലൂടെ കഴിഞ്ഞു. ഒരു മികച്ച അധ്യാപകനായി വളരാനുള്ള അടിസ്ഥാന അറിവുകൾ ഈ അഞ്ചുദിവസത്തെ ഇൻഡക്ഷൻ പ്രോഗ്രാമിലൂടെ ലഭിച്ചു.





Comments
Post a Comment