social visit

 സമൂഹത്തെ മനസ്സിലാക്കുകയും മനുഷ്യ സ്നേഹത്തിന്റെ മൂല്യങ്ങൾ ആഴത്തിൽ അനുഭവിക്കുകയും ചെയ്യുന്നതിനായി ഞങ്ങൾ ശാന്തിമന്ദിരം ചാരിറ്റബിൾ ട്രസ്റ്റിലേക്ക് ഒരു സോഷ്യൽ സന്ദർശനം സംഘടിപ്പിച്ചു. ദുരിതമനുഭവിക്കുന്നവർക്കായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ നേരിൽ കാണാൻ കഴിഞ്ഞതിലൂടെ,  നാമും  കഴിയുന്നതുപോലെ ചാരിറ്റി ചെയ്യണമെന്ന ലക്ഷ്യം  ഓരോരുത്തരിലും ഉണ്ടാവുകയും ചെയ്തു. ആരോഗ്യ പരിരക്ഷ,ദിവസേന ആവശ്യങ്ങൾ എന്നിവ നൽകുന്നതിനായി അവർ ചെയ്യുന്ന പ്രവർത്തനങ്ങൾ ഏറെ പ്രചോദന പരമായിരുന്നു. അവരുടെ സ്വീകാര്യതയും ഹൃദയംഗമമായിട്ടുള്ള സ്വാഗതവും ആണ് സമൂഹത്തിനുള്ള ഉത്തരവാദിത്വബോധം കൂടുതൽ ശക്തമാക്കിയത്.ഈ സന്ദർശനം ഞങ്ങളിൽ സഹാനുഭൂതിയും മാനവികതയും ചാരിറ്റി ചെയ്യണമെന്ന  ലക്ഷ്യവും ഉണർത്തുന്നതിന് ഉതകുന്ന തരത്തിലുള്ളതായിരുന്നു.ചുവടുകളും താളവും പാട്ടുമായി ഞങ്ങൾ അവരോടൊപ്പം നിൽക്കുകയും അവരുടെ സന്തോഷത്തിൽ പങ്കുചേരുകയും ചെയ്തതിലൂടെ ഒരു നല്ല ദിനം ലഭിക്കുകയാണ് ചെയ്തത്.



Comments

Popular posts from this blog

AWARENESS CLASS