Posts

Showing posts from November, 2025

school induction (3/11/25 - 7/11/25)

Image
ഒരു അധ്യാപകൻ തന്റെ കരിയറിന്റെ തുടക്കത്തിൽ സ്ഥാപനത്തിന്റെ സ്വഭാവം,  അധ്യായന രീതികൾ, നയം, മൂല്യങ്ങൾ, ഉത്തരവാദിത്വങ്ങൾ എന്നിവ മനസ്സിലാക്കുന്നതിനുള്ള പ്രാരംഭ മാർഗ്ഗനിർദ്ദേശങ്ങളാണ് സ്കൂളിന്റെ ഇൻഡക്ഷൻ പ്രോഗ്രാം നൽകുന്നത്. മാർ തെയോഫിലസ്   ട്രെയിനിംഗ് കോളേജിൽ നിന്ന് ഞങ്ങൾ 13 വിദ്യാർത്ഥികൾ നവജീവൻ ബദനി നാലാഞ്ചിറ  സി.ബി.എസ്.ഇ സ്കൂളിലേക്കാണ് ഇൻഡക്ഷന് പോയത്. ആദ്യത്തെ ദിവസം സ്കൂൾ നിരീക്ഷിക്കുകയും, രണ്ടും മൂന്നും ദിവസങ്ങളിൽ ക്ലാസ് ഒബ്സർവേഷനായിരുന്നു. നാലും അഞ്ചും ദിവസങ്ങളിൽ ക്ലാസ്സെടുക്കുകയും ചെയ്തു. അഞ്ചുദിവസത്തെ സ്കൂൾഇൻഡക്ഷൻ മികച്ച അനുഭവങ്ങളാണ് പ്രധാനം ചെയ്തത്. കുട്ടികളെക്കുറിച്ച് മനസ്സിലാക്കുന്നതിനും ഒരു അധ്യാപകൻ ആയിരിക്കുമ്പോൾ ഉണ്ടായിരിക്കേണ്ട ഉത്തരവാദിത്വങ്ങളെ കുറിച്ചും വ്യക്തമായി മനസ്സിലാക്കാൻ ഇൻഡക്ഷൻ പ്രോഗ്രാമിലൂടെ കഴിഞ്ഞു. ഒരു മികച്ച അധ്യാപകനായി വളരാനുള്ള അടിസ്ഥാന അറിവുകൾ ഈ അഞ്ചുദിവസത്തെ  ഇൻഡക്ഷൻ പ്രോഗ്രാമിലൂടെ ലഭിച്ചു.

In the lap of nature

Image
 A nature camp offers a wonderful opportunity to step away from the routine of everyday life and reconnect with the beauty of the natural world. It encourages participants to observe, learn, and explore the environment through interactive experiences such as trekking, outdoor activities, and environmental awareness sessions. The camp promotes ecological understanding, teamwork, and a sense of responsibility towards nature. Surrounded by greenery and fresh air, participants not only gain knowledge but also develop a deeper appreciation for the earth’s resources and the need to protect them.

Art and Aesthetic visit

Image
 കലാരൂപങ്ങളുടെ പ്രാധാന്യത്തെയും അതിന്റെ സവിശേഷതകളും വ്യക്തമാക്കാൻ ഉതകുന്ന ഒന്നായിരുന്നു വട്ടിയൂർക്കാവ് ഗുരു ഗോപിനാഥൻ നടന ഗ്രാമത്തിലേക്കുള്ള യാത്ര. ഗുരുഗോപിനാഥൻ ചിട്ടപ്പെടുത്തിയ കലാരൂപത്തെക്കുറിച്ചും അതിന്റെ സവിശേഷതകളെയും വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്ന തരത്തിലുള്ളതായിരുന്നു അവിടെ നടന്ന ക്ലാസ്. അറിവിന്റെ ഉന്നമനത്തിനും  ഉണർവിനും സഹായകമായ രീതിയിലായിരുന്നു അവിടെയുള്ള കാഴ്ചകൾ. കേരളനടനം എന്ന കലാരൂപത്തെക്കുറിച്ച് പൂർണമായും മനസ്സിലാക്കാൻ ഈ വിസിറ്റിലൂടെ സാധിച്ചു. അനവധി കലാരൂപങ്ങളെ പരിചയപ്പെടുകയും ചെയ്തു.

Capacity Building program

Image
 വ്യക്തിത്വ വളർച്ചയും ലക്ഷ്യമാക്കുന്ന Capacity Building Program നമ്മിൽ പുതിയ അറിവുകളും കഴിവുകളും വളർത്തെടുക്കാൻ  വഴിയൊരുക്കുന്നു. ഞങ്ങൾക്ക് നടന്ന രണ്ട് കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമിന്റെയും മുഖ്യലക്ഷ്യം വ്യക്തികളുടെ സാമർത്ഥ്യം മെച്ചപ്പെടുത്തുകയും, മാറ്റങ്ങൾ നിറഞ്ഞ സമൂഹത്തിൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ  പ്രാപ്തരാക്കുകയും ചെയ്യുകയാണ്. ആദ്യത്തെ റിസോഴ്സ് പേഴ്സൺ prof. Dr. Maya s - "Teacher competencies for the 21 st century classrooms " എന്ന വിഷയത്തിൽ അതിവിപുലമായ ക്ലാസ് നൽകി. രണ്ടാമത്തെ റിസോഴ്സ് പേഴ്സൺ മനോജ്.ജി ( ഗവൺമെന്റ് ഹൈസെക്കൻഡറി സ്കൂൾ വെഞ്ഞാറമൂട് അധ്യാപകൻ ) സാർ leadership qualities പറ്റിയാണ് ക്ലാസ്സ്‌ എടുത്തത്. രണ്ട് ക്ലാസുകളിൽ നിന്നും പൂർണ്ണമായ ആശയം ഉൾക്കൊള്ളാൻ സാധിച്ചു.

Field visit

Image
 ഓരോ യാത്രകളും വ്യത്യസ്ത തരത്തിലുള്ള അനുഭവങ്ങളും, അത്ഭുതകരമായ കാഴ്ചകളുമാണ് മുന്നോട്ടുവയ്ക്കുന്നത്. എല്ലാ യാത്രകളും വ്യത്യസ്തതരം അറിവുകൾ നൽകുന്നുണ്ടെങ്കിലും ബി.എഡ്. കരിക്കുലം മുന്നോട്ടുവയ്ക്കുന്ന ഫീൽഡ് വിസിറ്റ് ഭാവിയിൽ അധ്യാപകരകുമ്പോൾ  ചെയ്യേണ്ട മുന്നൊരുക്കളാണ് വ്യക്തമാക്കുന്നത്. ധാരാളം അറിവ് സമ്പാദിക്കനും ഇങ്ങനെയുള്ള യാത്രയിലൂടെ സാധിക്കുന്നു. ഞങ്ങൾ ഫീൽഡ് വിസിറ്റിനായി തിരഞ്ഞെടുത്തത് പത്മനാഭപുരം  കൊട്ടാരമാണ്. മലയാള വിഭാഗത്തിന്റെ മെന്റർ നാഥനിയേൽ സാറും, ഞങ്ങൾ അഞ്ച് വിദ്യാർത്ഥികളും ആണ് ഫീൽഡ് വിസിറ്റിന് പോയത്. ധാരാളം അറിവുകളും അനുഭവങ്ങളും അവിടെ നിന്ന് ലഭിക്കുകയും ചെയ്തു.

social visit

Image
 സമൂഹത്തെ മനസ്സിലാക്കുകയും മനുഷ്യ സ്നേഹത്തിന്റെ മൂല്യങ്ങൾ ആഴത്തിൽ അനുഭവിക്കുകയും ചെയ്യുന്നതിനായി ഞങ്ങൾ ശാന്തിമന്ദിരം ചാരിറ്റബിൾ ട്രസ്റ്റിലേക്ക് ഒരു സോഷ്യൽ സന്ദർശനം സംഘടിപ്പിച്ചു. ദുരിതമനുഭവിക്കുന്നവർക്കായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ നേരിൽ കാണാൻ കഴിഞ്ഞതിലൂടെ,  നാമും  കഴിയുന്നതുപോലെ ചാരിറ്റി ചെയ്യണമെന്ന ലക്ഷ്യം  ഓരോരുത്തരിലും ഉണ്ടാവുകയും ചെയ്തു. ആരോഗ്യ പരിരക്ഷ,ദിവസേന ആവശ്യങ്ങൾ എന്നിവ നൽകുന്നതിനായി അവർ ചെയ്യുന്ന പ്രവർത്തനങ്ങൾ ഏറെ പ്രചോദന പരമായിരുന്നു. അവരുടെ സ്വീകാര്യതയും ഹൃദയംഗമമായിട്ടുള്ള സ്വാഗതവും ആണ് സമൂഹത്തിനുള്ള ഉത്തരവാദിത്വബോധം കൂടുതൽ ശക്തമാക്കിയത്.ഈ സന്ദർശനം ഞങ്ങളിൽ സഹാനുഭൂതിയും മാനവികതയും ചാരിറ്റി ചെയ്യണമെന്ന  ലക്ഷ്യവും ഉണർത്തുന്നതിന് ഉതകുന്ന തരത്തിലുള്ളതായിരുന്നു.ചുവടുകളും താളവും പാട്ടുമായി ഞങ്ങൾ അവരോടൊപ്പം നിൽക്കുകയും അവരുടെ സന്തോഷത്തിൽ പങ്കുചേരുകയും ചെയ്തതിലൂടെ ഒരു നല്ല ദിനം ലഭിക്കുകയാണ് ചെയ്തത്.

soft skills presentation

Image
 INTERPERSONAL SKILLS Interpersonal skills are the abilities individuals use to communicate, interact, and work with others effectively. Also known as "people skills" they are crucial for building relationships resolving conflict, and collaborating in both personal and professional settings. examples include active listening, empathy teamwork, and conflict resolution .

Beauty begins here - my college has changed so much

Image
Mar Theophilus training college nalanchira, Trivandrum Day 1 ( 16/07/25 )